ആവേശത്തി​െൻറ തു​ഴയെറിഞ്ഞ്​ കയാക്കിങ്​ താരങ്ങൾ

കോഴിക്കോട്: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ തുഴയെറിയുന്ന താരങ്ങൾക്ക് നഗരത്തി​െൻറ ആവേശോജ്ജ്വല സ്വീകരണം. 20 മുതൽ 23 വരെ കോടഞ്ചേരി ചാലിപ്പുഴ, തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപാറ മീൻതുള്ളിപ്പാറ എന്നിവിടങ്ങളിലാണ് കയാക്കിങ് മത്സരങ്ങൾ. അന്താരാഷ്ട്ര താരങ്ങളടക്കം വിവിധയിടങ്ങളിൽ പരിശീലനം തുടങ്ങി. 13 വിദേശ താരങ്ങളടക്കം 26 പേർക്കാണ് ജില്ല സ്പോർട്സ് കൗൺസിൽ പരിസരത്ത് സ്വീകരണം നൽകിയത്. ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറേശ്ശരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് താരങ്ങൾക്കൊപ്പം വിളംബരജാഥ നടത്തി. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ താരങ്ങളെ പരിചയപ്പെടുത്തി. കോഴിക്കോട്ട് സ്ഥിരം കയാക്കിങ് സ​െൻറർ ഒരുക്കുമെന്ന് കലക്ടർ യോഗത്തിൽ പറഞ്ഞു. ന്യൂസിലൻഡ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് മൂന്നു വീതവും ഒാസ്ട്രിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിൽനിന്ന് രണ്ടു പേരും എത്തിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് ഒരാൾ വീതവുമുണ്ട്. ചെൽസിൻ ബോം എന്ന വനിതയാണ് അമേരിക്കയിൽനിന്നുള്ളത്. മുഹമ്മദ് സിനാൻ, വിശ്വാസ് രാധ്, ആദർശ്, നിസ്തുൽ ജോസ്, നിഥിൻ ദാസ്, നിഖിൽ ദാസ്, കെവിൻ ഷാജി എന്നീ കോഴിക്കോട്ടുകാരും തുഴയെറിയുന്നുണ്ട്. 21ന് പുലിക്കയത്ത് മുൻ ഇന്ത്യൻ വോളിബാൾ താരം ടോം ജോസഫ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.