ജോലിഭാരത്തിന്​ അനുസൃതമായി തസ്​തിക സൃഷ്​ടിക്കണം ^എൻ.ജി.ഒ അസോ.

ജോലിഭാരത്തിന് അനുസൃതമായി തസ്തിക സൃഷ്ടിക്കണം -എൻ.ജി.ഒ അസോ. േകാഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളിലും ജോലിഭാരത്തിന് അനുസൃതമായി പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി. എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി വിളംബര ജാഥക്കുശേഷം മാനാഞ്ചിറ പരിസരത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, കെ. പ്രദീപൻ, സി.കെ. സതീശൻ, വി.എം. ചന്ദ്രൻ, പി. ബിന്ദു, എം. ഷിബു, സിജു കെ. നായർ, കെ.കെ. പ്രമോദ്കുമാർ, സി.കെ. പ്രകാശൻ, വി.പി. രജീഷ്കുമാർ, എൻ.ടി. ജിതേഷ് എന്നിവർ സംസാരിച്ചു. കെ.വി. രവീന്ദ്രൻ, എൻ. സന്തോഷ്കുമാർ, കെ.പി. അനീഷ്കുമാർ, സന്തോഷ് കുനിയിൽ, സി.എസ്. ശ്രീകുമാർ, സിദ്ദീഖുൽ അക്ബർ, സി.എം. ഗിരീഷ്, കെ. സുധാകരൻ, പി.കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.