മലയാളം മധുരമാക്കാൻ നാടകവുമായി മുതുവടത്തൂർ യു.പിയിലെ വിദ്യാർഥികൾ

നാദാപുരം: മലയാള ഭാഷാപഠനം മധുരതരമാക്കാൻ പഠന പ്രവർത്തനങ്ങക്ക് നാടകരൂപം നൽകി ഒരുപറ്റം വിദ്യാർഥികൾ. മുതുവടത്തൂർ മാപ്പിള യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് മലയാള പാഠഭാഗങ്ങൾക്ക് ക്ലാസ് റൂം പഠനപ്രവർത്തനത്തി​െൻറ ഭാഗമായി നാടകരൂപം നൽകുന്നത്. പാഠഭാഗങ്ങൾക്ക് സ്വയംസംഭാഷണം നൽകി വേണ്ട വേഷവിതാനത്തോടെ രംഗഭാഷ്യമൊരുക്കിയാണ് ഇവർ ക്ലാസിൽ അവതരിപ്പിക്കുന്നത്. മലയാളം ഒന്നാം പാഠപുസ്തകമായ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും പാഠഭാഗങ്ങളിലെ നാടകീയ മുഹൂർത്തങ്ങൾ ഏറെയുള്ള അധ്യായങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. വൃക്ഷത്തെ സ്നേഹിച്ച ബാലൻ, പാത്തുമ്മായുടെ ആട് എന്നീ പാഠഭാഗങ്ങൾക്കാണ് ഇവർ ഇതിനോടകംതന്നെ നാടകീയ രൂപം നൽകിയത്. കോയസ്സൻ, കിളിനോട്ടം, കാസിമി​െൻറ ചെരിപ്പ്, മയിൽപ്പീലി സ്പർശം, ആഭരണം, കാൻസർ വാർഡിലെ ചിരി എന്നീ പാഠഭാഗങ്ങൾക്കും നാടകരൂപം നൽകാനുള്ള ശ്രമത്തിലാണ് കുട്ടികൾ. ഫാത്തിമ ബുർഷാന, അലോന അശോക്, റെയ്ഹാന, സഫാന, ഫിദ, നിഷാന, സൻമയ എൻ.ടി.കെ, വി.കെ. ആയിഷ ഹംന, റിഗിൽരാജ്, നബ്ഹാൻ, ആദിത്ത്, ആഷിഖ്, നജാദ്, ശ്രീഹരി, അശ്വിൻ, മഹമ്മദ് നാഫിൽ എന്നിവർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു. മലയാളം അധ്യാപകർ വിദ്യാർഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.