മാവട്ടത്ത് തൂക്കുപാലം തകർന്നു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പൂഴിത്തോട്ടിൽ പശുക്കടവിനെ ബന്ധപ്പെടുത്തി ഇല്യാനിപ്പുഴക്കു കുറുകെ മാവട്ടത്ത് സ്ഥാപിച്ച തൂക്കുപാലം ഒടിഞ്ഞു. രണ്ട് സ്ത്രീകൾ പാലം കടക്കുമ്പോഴാണ് അപകടം. ഗ്രാമപഞ്ചായത്ത് വർഷംതോറും പുതുക്കിപ്പണിയുന്ന ഈ താൽക്കാലിക പാലം ഇക്കുറി നന്നാക്കിയില്ല. പൂഴിത്തോട് യു.പി സ്കൂളിൽ പഠിക്കുന്ന ഏഴ് കുട്ടികൾ ദിവസവും ഈ പാലം കടന്നാണ് വന്നിരുന്നത്. പാലം തകർന്നതോടെ ഇവരുടെ സ്കൂളിൽ പോക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഇവിടെ കോൺക്രീറ്റ് നടപ്പാലം വേണമെന്ന് നാട്ടുകാർ നിരന്തരം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.