കോഴിക്കോട്: പ്രവാസി മീഡിയയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പ്രസാധകരുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും പ്രവാസി പുസ്തകമേള സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കവി സഗീർ ഒളവണ്ണ ചെയർമാനും പ്രഫ. വർഗീസ് മാത്യു, സണ്ണി ജോസഫ് എന്നിവർ കൺവീനർമാരുമായി സംഘാടക സമിതിക്ക് രൂപം നൽകി. മേളയുടെ ലോഗോ പ്രകാശനവും വിളംബര ജാഥയുടെ ഉദ്ഘാടനവും ആഗസ്റ്റ് രണ്ടാം തീയതി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ വേലായുധൻ പണിക്കശ്ശേരി നിർവഹിക്കും. സംഘാടക സമിതി സെക്രട്ടറി രാജൻ വേങ്ങേരി, റഫീഖ് പടനിലം, ടി.കെ.ഡി. മുഴുപ്പിലങ്ങാട്, ഡോ. വി. സുരേന്ദ്രൻ, ഇടവ ഷുക്കൂർ, കെ.പി. അബൂബക്കർ, പി.എം. സെബാസ്റ്റ്യൻ, കെ. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു. ദിലീപിെൻറ ഇടപാടുകൾ അന്വേഷിക്കണമെന്ന് കോഴിക്കോട്: നടൻ ദിലീപിെൻറ വിവിധ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വിവിധ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും പേര് ഉൾപ്പെട്ടിരിക്കുന്നതിനാൽ പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ പോലും തയാറാകുന്നില്ലെന്നും യുവജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.