മുക്കം: ചിങ്ങത്തെ വരവേൽക്കാൻ കാർഷിക പദ്ധതിയിലൂടെ യുവകൂട്ടായ്മയും. മണാശ്ശേരിയിലെ യുവാക്കളുടെ കർഷക കൂട്ടായ്മക്ക് നഗരസഭയുടെയും കൃഷി വകുപ്പിെൻറയും താങ്ങുമുണ്ട്. അത്യുൽപാദന ശേഷിയുള്ള നെൽവിത്തുകളും വാഴയും പച്ചക്കറി ഇനങ്ങളുമെല്ലാം വിതച്ചിട്ടുണ്ട് ഇവർ. രക്തശാലി, ഉമ നെൽ വിത്തുകൾ ഒാണത്തോടനുബന്ധിച്ച് വിളവെടുക്കാൻ തയാറാകും. ഗ്രാമത്തെ വിഷരഹിതമാക്കുന്നതിന് മുന്നോടിയായി കർഷകർക്ക് ജൈവ വളവും വിത്തും വിതരണം ചെയ്തിരുന്നു. നഗരസഭയിലെ മുതുകുറ്റി, കുറ്റ്യരിമ്മൽ, മണാശ്ശേരി ടൗൺ, വെസ്റ്റ് മണാശ്ശേരി, കരിയാകുളങ്ങര, നെടുമങ്ങാട് വാർഡുകളാണ് പ്രധാന കൃഷി കേന്ദ്രങ്ങൾ. പച്ചക്കറികളിൽ ചേന, മഞ്ഞൾ, വെണ്ട, പടവലം, വഴുതന, മത്തൻ, കുമ്പളം, വെള്ളരി, കാവുത്ത് (കാച്ചിൽ), പയർ തുടങ്ങി വൈവിധ്യ ഇനങ്ങളും ഒരുങ്ങുന്നു. വിളവെടുപ്പിന് ശേഷം ചിങ്ങം ഒന്ന് മുതൽ മണാശ്ശേരിയിൽ പ്രത്യേക പച്ചക്കറി വിൽപ്പന കേന്ദ്രം ആരംഭിക്കും. കാർഷിക ഗ്രാമ കൂട്ടായ്മ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എ.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. ആർ.കെ. പൊറ്റശ്ശേരി, വിനോദ് മണാശ്ശേരി, എൻ. ചന്ദ്രൻ, ഇരട്ടങ്ങൽ ശ്രീദേവി, ടി. ഗോപാലൻ, ജോഷിൽ എന്നിവർ സംസാരിച്ചു. കെ. രാമചന്ദ്രൻ ചെയർമാനും വിനോദ് മണാശ്ശേരി കൺവീനറുമായ കമ്മിറ്റി രൂപവത്ക്കരിച്ചു. MKMUC1 മണാശ്ശേരിയിൽ വിഷരഹിത കാർഷിക ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള രക്തശാലി നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.