ആദികാവ്യത്തെ ജീവനാക്കി പത്മനാഭൻ മാസ്റ്റർ കക്കോടി: 'കള്ളക്കർക്കടക'ത്തെ വറുതിയുടെ കാലമായിക്കരുതി പലരും നെറ്റിചുളിക്കുേമ്പാഴും മുടങ്ങാതെ എഴുപതാണ്ട് രാമായണ പാരായണം നടത്തിയതിെൻറ നിറവിൽ രാമായണമാസത്തെ വരവേൽക്കുകയാണ് കക്കോടി കുറ്റിവയലിൽ പത്മനാഭൻ നമ്പ്യാർ മാസ്റ്റർ. അഞ്ചാംക്ലാസിൽ പഠിക്കുന്ന വേളയിലാണ് നമ്പ്യാർ മാസ്റ്റർ രാമായണപാരായണ പരിശീലനം ആരംഭിക്കുന്നത്. ഇ.എസ്.എൽ.സിക്ക് പഠിക്കുേമ്പാൾ ഒറ്റക്ക് പാരായണം തുടങ്ങിയ ഗണിതാധ്യാപകനായ മാസ്റ്റർ, അന്നു തുടങ്ങിയ വായന എൺപത്തിനാലാം വയസ്സിലും മുടങ്ങാതെ ഇന്നും തുടരുകയാണ്. പിതാവ് പനങ്ങാട് മാലയത്ത് രാമൻ നായരാണ് രാമായണ വായന അഭ്യസിപ്പിച്ചത്. പാരായണം തുടങ്ങി നാലുവർഷത്തിനുശേഷം രണ്ടും മൂന്നും വീടുകളിൽ കൂടി മാസ്റ്റർ പാരായണം നടത്തുന്നുണ്ട്. നിരന്തരമായ വായനമൂലം ഏഴു കാണ്ഡങ്ങളും മാസ്റ്റർക്ക് ഏതാണ്ട് മനഃപാഠമാണ്. പുതുതലമുറക്ക് രാമായണം അത്ര താൽപര്യമില്ലെന്നഭിപ്രായപ്പെടുന്ന മാസ്റ്റർ വായന തുടങ്ങിയാൽ പുസ്തകം താെഴ വെക്കാൻ തോന്നാറിെല്ലന്ന് പറയുന്നു. പാണ്ഡിത്യമല്ല, സ്വരസ്ഥാനങ്ങളറിഞ്ഞുള്ള വായനയിലെ ശക്തിയും സ്ഫുടതയുമാണ് ആദികാവ്യത്തിെൻറ സൗകുമാര്യതയെന്നു പറയുന്നു. മുക്കാൽ മണിക്കൂർ വീതം ചെലവഴിച്ചാൽ 30 ദിവസം കൊണ്ട് വായന പൂർത്തീകരിക്കാമെന്നാണ് നമ്പ്യാർ മാസ്റ്റർ അഭിപ്രായപ്പെടുന്നത്. വെറും വായന മാത്രമല്ല ആധ്യാത്മിക ചിന്തകളുണർത്താനും വിശദീകരിക്കേണ്ടിടത്ത് വിശദീകരിച്ചും സംഗ്രഹിക്കേണ്ടിടത്ത് സംഗ്രഹിച്ചും രാമായണ കഥ ഫലിപ്പിക്കാനുള്ള മാസ്റ്ററുടെ കഴിവ് അസാമാന്യമാണെന്ന് നാട്ടുകാർപറയുന്നു. പാഠ്യവിഷയത്തോടൊപ്പം ആയിരക്കണക്കിന് വിദ്യാർഥികളുടെ മനസ്സിൽ അഴകും മിഴിവും നഷ്ടപ്പെടുത്താതെ രാമകഥകൂടി പത്മനാഭൻ മാസ്റ്റർ പഠിപ്പിച്ചതായി സഹപ്രവർത്തകരും വിദ്യാർഥികളും പറയുന്നു. ku/kakkodi/പത്മനാഭൻ നമ്പ്യാർ മാസ്റ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.