വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവം: പ്രചാരണങ്ങള്‍ അസംബന്ധമെന്ന്​

മടവൂര്‍: സി.എം സ​െൻറര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്ഥാപനത്തിനെതിരെ ചിലര്‍ നടത്തുന്ന പ്രചാരണം അസംബന്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഭവം നടന്ന ഉടൻ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് ആശുപത്രി രേഖകളും പൊലീസ് റെക്കോര്‍ഡും തെളിവാണ്. സ്ഥാപനത്തിന് സുരക്ഷാ സംവിധാനമില്ലെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. സെക്യൂരിറ്റി ജീവനക്കാരും സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുന്നതിന് പകരം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുന്ന വിദ്യാഭ്യാസ സംരംഭത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. എല്ലാവരെയും വേദനിപ്പിച്ച ഈ ദാരുണ സംഭവത്തി​െൻറ പേരില്‍ മുതലെടുപ്പിനിറങ്ങുന്നവരുടെ നടപടി ക്രൂരമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.