കല്ലാനോട് എച്ച്.എസ്.എസിൽ കാൽപന്ത് കളിയിൽ പെൺകരുത്ത്

പേരാമ്പ്ര: കല്ലാനോട് സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കാൽപന്ത് കളിയിലെ പെൺകരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സുബ്രതോ മുഖർജി കപ്പ് സംസ്ഥാന ഫുട്ബാൾ ടൂർണമ​െൻറിൽ തുടർച്ചയായി മൂന്നു തവണ ഫൈനലിൽ പ്രവേശിച്ച സ്കൂൾ അണ്ടർ 17 പെൺകുട്ടികളുടെ ടീം ഇത്തവണ കപ്പിൽ മുത്തമിട്ടിരിക്കുകയാണ്. തിരുവനന്തപുരം വെള്ളായനി ഹയർ സെക്കൻഡറി സ്കൂളിനെ 3-2നാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കൂൾ കായികാധ്യാപിക സിനി ജോസഫി​െൻറ മേൽനോട്ടത്തിൽ ബാബു പ്ലാത്തോട്ടമാണ് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്. ഫുട്ബാൾ കളിയിൽ താൽപര്യമുള്ള വിദ്യാർഥികളെ തെരഞ്ഞെടുത്ത് ചിട്ടയായ പരിശീലനം നൽകുന്നുണ്ട്. ആൺകുട്ടികളുടെ വിഭാഗം ഫുട്ബാൾ ടൂർണെമൻറിലും സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അത്ലറ്റിക്സിലും കല്ലാനോട് സ്കൂൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജേതാക്കളായ ഫുട്ബാൾ ടീമിന് തിങ്കളാഴ്ച സ്കൂളിൽ വൻ സ്വീകരണമാണ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.