ഭീഷണിയായ പശു ഫാം മാറ്റണമെന്ന്​ നാട്ടുകാർ

കൊയിലാണ്ടി: നഗരസഭ 39ാം വാർഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന പശു ഫാം മാറ്റണമെന്ന് നാട്ടുകാർ. ഇതിെനതിരെ നടപടി ആവശ്യപ്പെട്ട് സമീപവാസികൾ കലക്ടർക്ക് പരാതി നൽകി. ഫാമിനു സമീപത്താണ് താലൂക്ക് ആശുപത്രിയും നെസ്റ്റ് പാലിയേറ്റിവ് കെയറും പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്കും മറ്റും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പരിസരത്തെ വീടുകളിലെ കിണറുകൾ മലിനമായെന്നും പരാതിയുണ്ട്. മുമ്പ് കൊയിലാണ്ടിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കലക്ടർ തഹസിൽദാറോടും വില്ലേജ് ഒാഫിസറോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ മന്ത്രി ജലീലിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലത്രേ. നഗരസഭയുടെ ലൈസൻസ്, പൊലൂഷൻ കൺേട്രാൾ ബോർഡ് അനുമതി എന്നിവയൊന്നും ഫാമിനില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഫാമിനെതിരെ ഇസ്മായിൽ ചെയർമാനായി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. ഫാം മാറ്റാൻ നടപടിയുണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അധ്യാപക നിയമനം ബാലുശ്ശേരി: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 19ന് രാവിലെ 11ന് കോളജ് ഒാഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.