കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡ്യൂട്ടി ക്രമീകരണം: എം പാനൽ കണ്ടക്ടർ ആത്​മഹത്യക്ക് ശ്രമിച്ചു

തിരുവമ്പാടി: കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡ്യൂട്ടി ക്രമീകരണത്തെ തുടർന്ന് എം പാനൽ കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായ പുന്നക്കൽ വഴിക്കടവ് കൊല്ലപറമ്പിൽ ദേവദാസ് (38) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാത്രി വീട്ടിൽവെച്ചായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സിയിലെ പുതിയ ഡ്യൂട്ടി ക്രമീകരണത്തിൽ ജോലി നഷ്ടമാകുമെന്ന ആശങ്കയിലായിരുന്നുവത്രെ ഇദ്ദേഹം. സ്വന്തം വീടിനകത്ത് തൂങ്ങിമരിക്കാൻ ശ്രമിക്കവേ സ്റ്റൂളിൽനിന്ന് കാൽവഴുതി താഴെ വീഴുകയായിരുന്നുവെന്ന് പറയുന്നു. തലക്ക് നിസ്സാര പരിക്കേറ്റ ദേവദാസിനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ടു. 11 വർഷമായി കെ.എസ്.ആർ.ടി.സിയിൽ എം പാനൽ കണ്ടക്ടറാണ് ദേവദാസ്. ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് തിരുവമ്പാടി കെ.എസ്.ആർ.ടി.സി അധികൃതർക്ക് ദേവദാസ് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നുവത്രേ. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ അധികൃതർ തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.