ഉത്സവബത്ത 10,000 രൂപയായി ഉയർത്തണം

മുക്കം: സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന നിക്ഷേപ പിരിവുകാർക്ക് ഉത്സവബത്ത 10,000 രൂപയാക്കി വർധിപ്പിക്കണമെന്ന് കോ-ഓപറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷൻ തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് സലീം ചോണാട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കുഞ്ഞാലി മമ്പാട്ട്, ടി. സൈതുട്ടി, സദാനന്ദൻ, ജംഷിദ് ഒളകര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.