നാദാപുരം: കോഴിവില കൂട്ടി വിൽപ്പന നടത്തിയ കല്ലാച്ചിയിലെ മൂന്ന് കടകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൂട്ടിച്ചു. കല്ലാച്ചി മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന കടകളിൽ കോഴി 130 രൂപക്കും ഇറച്ചി 180 രൂപക്കുമാണ് വിറ്റിരുന്നത്. വില കൂട്ടിയുള്ള വിൽപ്പന നിർത്തണമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇറച്ചിക്കട ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനം നടപ്പിലാക്കാതെ ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഞായറാഴ്ച 11ഒാടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരവുമായി രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതോടെ നാദാപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. മേഖല സെക്രട്ടറി വി.പി. രാജേഷ്, എ.കെ. ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പടം : DYFI കല്ലാച്ചിയിൽ വില കൂട്ടിയുള്ള കോഴിവിൽപ്പന ഡി.വൈ.എഫ്.ഐ തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.