കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെ എ.സി ഉടൻ പ്രവർത്തനമാരംഭിക്കും. ഇതിനായി മെഡിക്കൽ കോളജ് മോർച്ചറിക്കു സമീപമുള്ള ട്രാൻസ്ഫോർമറുകൾ മാറ്റിസ്ഥാപിച്ചു. ഞായറാഴ്ചയാണ് ഇതിെൻറ പ്രവൃത്തി നടന്നത്. അടുത്തദിവസം മുതൽ എ.സി പ്രവർത്തിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എ.സി പ്രവർത്തന രഹിതമായതിനെത്തുടർന്ന് ഡോക്ടർമാരും രോഗികളും ദുരിതമനുഭവിക്കുന്നത് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് ത്വരിതഗതിയിലുള്ള നടപടി. ഇതോടൊപ്പം മെഡിക്കൽ കോളജിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് അഞ്ചുകോടിയുടെ പദ്ധതിയും നടപ്പാക്കാനൊരുങ്ങുന്നുണ്ട്. നിലവിൽ ആവശ്യത്തിന് വൈദ്യുതി വിതരണമില്ലാത്തതിനാലാണ് ആറ് എ.സികൾ ഉണ്ടായിട്ടും ഒന്നുപോലും കൃത്യമായി പ്രവർത്തിക്കാത്തത്. അകത്തേക്ക് വായുസഞ്ചാരമില്ലാത്ത രീതിയിൽ വെൻറിലേഷനുകൾ അടച്ചത് ദുരിതം ഇരട്ടിയാക്കുന്നുണ്ട്. 44 ലക്ഷം രൂപ ചെലവിട്ട് ഇവിടെ എ.സികൾ സ്ഥാപിച്ചിട്ട് രണ്ടു വർഷംപോലുമായിട്ടില്ല. കുറഞ്ഞ വിസ്താരം മാത്രമുള്ള മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയിൽ തിരക്കേറിയ സമയങ്ങളിൽ നൂറിലേറെ പേരെക്കൊണ്ട് നിറയും. പനിക്കാലമായതോടെ രോഗികളെയും ബന്ധുക്കളെയുംകൊണ്ട് നിന്നുതിരിയാനിടമില്ലാത്ത സാഹചര്യമാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.