കോഴിക്കോട്: ടെലികോം, ബി.എസ്.എൻ.എൽ സംഘടനകളുടെയും കേന്ദ്ര പെൻഷൻ സംഘടനയായ സി.ജി.പി.എയുടെയും നേതാവായിരുന്ന കെ.ജി. ബോസ് മന്ദിരത്തിൽ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ നേതാവ് വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.എം. ശങ്കരെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, എ.ഐ.ബി.ഡി.പി.എ സംസ്ഥാന സംഘടന സെക്രട്ടറി കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി.--- വിവിധ സംഘടന നേതാക്കളായ എം. വിജയകുമാർ, വി. ഭാഗ്യലക്ഷ്മി (ബി.എസ്.എൻ.എൽ.ഇ.യു), ആർ. ജൈനേന്ദ്രകുമാർ (എൻ.എഫ്.പി.ഇ), സി. ശിവദാസൻ (കോൺഫെഡറേഷൻ ), പി. കുഞ്ഞിരാമൻ (സി.ജി.പി.എ) എന്നിവർ സംസാരിച്ചു. ബാലൻ പുന്നശ്ശേരി സ്വാഗതവും കെ. സരോജിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.