അലഞ്ഞുതിരിയുന്ന കാലികളെ പിടികൂടി; നാലു കാളകളു​ടെ ലേലം ഇന്ന്

കോഴിക്കോട്: നഗരത്തിൽ അലഞ്ഞുതിരിയുന്ന നിരവധി കന്നുകാലികളെ കോർപറേഷൻ ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ പിടികൂടി. രണ്ട് കാളകൾ, ഒരു പശു, അഞ്ച് മൂരിക്കുട്ടന്മാർ, രണ്ട് ആട് എന്നിവയെയാണ് ഞായറാഴ്ച പിടികൂടിയത്. വലിയങ്ങാടി, ബീച്ച്, മാനാഞ്ചിറ, വെള്ളയിൽ, ഇടിയങ്ങര എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നു ഇവ. മേയർഭവൻ വളപ്പിലെ ഷെഡിൽ താമസിപ്പിച്ചിരിക്കുന്ന ഇവയെ ഉടമസ്ഥർ ഏറ്റെടുത്തില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ലേലംചെയ്ത് വിൽക്കും. ഇതോടൊപ്പം കഴിഞ്ഞ ദിവസം പിടികൂടിയ നാല് കാളകളുടെ ലേലം തിങ്കളാഴ്ച വൈകീട്ട് നാലിന് മേയർഭവൻ വളപ്പിൽ നടക്കും. നഗരത്തിൽ ഗതാഗതതടസ്സമുണ്ടാക്കും വിധം കാലികൾ അലഞ്ഞുതിരിയുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുടർന്നാണ് കാലികൾക്ക് മൂക്കുകയറിടാനുള്ള നടപടി കോർപറേഷൻ ശക്തമാക്കിയത്. ഉടമയുടെ തിരിച്ചറിയൽ കാർഡ്, വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം, മേലിൽ കാലികളെ വിടില്ലെന്ന് ഉറപ്പുനൽകി 100 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം എന്നിവ ഹാജരാക്കിയാൽ മാത്രമേ കാലികളെ തിരിച്ചുനൽകൂ. പിടിത്തക്കൂലിയും 1000 രൂപ പിഴയും ദിവസം 500 രൂപെവച്ച് തീറ്റക്കൂലിയും വേറെ നൽകണം. കുറ്റം രാജിയാകാനുള്ള കോമ്പൗണ്ടിങ് ഫീസായി 10 രൂപയും ഈടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.