ചെലവൂരിൽ ഷാഫി സ്പെഷൽ ഉഴിച്ചിൽ കുന്ദമംഗലം: ചെലവൂരിലെ ഷാഫി ദവാഖാനയിൽ കർക്കടകമാസത്തിൽ ഒൗഷധക്കൂട്ടുള്ള കഞ്ഞിയും തുല്യപ്രാധാന്യത്തോടെ ഷാഫി സ്പെഷൽ ഉഴിച്ചിലുമാണ് നടത്തുന്നത്. ആയുർവേദ മർമചികിത്സാ രംഗത്തെ അറിവുകൾക്ക് പുറമെ പരമ്പരാഗത അറിവുകളും പ്രാചീന ചികിത്സാ രീതികളും സംയോജിപ്പിച്ച് ഉസ്താദ് സി.എം.എം. ഗുരുക്കൾ തുടങ്ങിയ ഇൗ സ്ഥാപനത്തിൽ നവരയരി, ഉലുവ, അജാളി, ചെറുപയർ, മുത്താറി, ഗോതമ്പ് നുറുക്ക് എന്നിവയോടൊപ്പം പൊടിമരുന്നുകളും പ്രത്യേക അനുപാതത്തിൽ ചേർത്ത് ഒരുമാസക്കാലത്തേക്കാണ് ഒൗഷധക്കഞ്ഞി പാക്കറ്റുകൾ നൽകുന്നത്. ഏഴ്, 14, 21 ദിവസങ്ങളിലേക്കായി ക്രമീകരിച്ചിട്ടുള്ള ഷാഫി സ്പെഷൽ ഉഴിച്ചിലിന് സ്ഥാപനത്തിന് ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളാണ് ഒാരോ വർഷവും എത്തുന്നത്. അഞ്ചുപേർ വീതമുള്ള മൂന്ന് ഗ്രൂപ് ഗുരുക്കന്മാരാണ് പുലർച്ചെ മുതൽ 11 മണി വരെ ഉഴിച്ചിൽ നടത്തുന്നത്. 40 മിനിറ്റോളം ഒരാളെ ഉഴിയുന്നതിന് സമയമെടുക്കും. ഉഴിച്ചിലിന് എത്തുന്നവരുടെ ശാരീരിക സ്ഥിതിയനുസരിച്ച് കിഴി, ഹെഡ് മസാജ്, നസ്യം, കബളം, അഞ്ജന എന്നിവയും നൽകുന്നു. സ്റ്റീം ബാത്ത്, ശിരോധാര, പിഴിച്ചിൽ എന്നിവയും ഇവിടെ നൽകിവരുന്നുണ്ട്. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ആയുർവേദവും കളരിമർമ ചികിത്സയും ഒന്നിച്ച് ലഭിക്കുമെന്നതിനാൽ ധാരാളം പേരാണ് കർക്കടക മാസത്തിൽ സ്ഥാപനത്തിലെത്തുന്നത്. ജനറൽ മാനേജർ അരീക്കൽ മൂസ ഹാജി, ചീഫ് ഫിസിഷ്യനും ഉസ്താദ് സി.എം.എം. ഗുരുക്കളുടെ മകനുമായ ഡോ. സഹീർ അലി എന്നിവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആർ.എം.ഒ ഡോ. അഖിൽ, ഡോ. ദീപക്, ഡോ. ധന്യ, ഡോ. സോണിയ, സീതി ഹാജി ഗുരുക്കൾ, അഷ്റഫ് ഗുരുക്കൾ, സലീം ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.