അലിഫ് ജി.സി.സി സമ്മിറ്റ്

കോഴിക്കോട്: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്തോ-അറബ് സാംസ്കാരിക ബന്ധങ്ങൾ മഹത്തരമാണെന്നും ഇത്തരം നല്ല ബന്ധങ്ങൾ രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യാത്രാരംഗത്തെ ചൂഷണങ്ങളുൾപ്പെടെ പ്രവാസികളനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരി‌ഹരിക്കുന്നതിന് ക്രിയാത്മക ഇടപെടലുകൾ വേണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു. കുറ്റിച്ചിറ ജിഫ്രി സ്ക്വയറിൽ അബൂബക്കർ ശർവാനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്വാലിഹ് ശിഹാബ് അൽ ജിഫ്രി ഉദ്ഘാടനം ചെയ്തു. ത്വൽഹത്ത് സഖാഫി, മുനീർ, അബ്ദുൽ ഗഫൂർ, ഹസൻ സഖാഫി, അബ്ദുല്ല മാളിയേക്കൽ, അബ്ദുൽ ലതീഫ്, അലി അക്ബർ, അമീൻ മുഹമ്മദ് ഹസൻ സഖാഫി എന്നിവർ സംസാരിച്ചു. പ്രഫ. എൻ.പി. മഹമൂദ് സ്വാഗതവും വി.ടി. അബ്ദുല്ലക്കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.