​െഡങ്കിപ്പനി: സൗജന്യ റേഷൻ അനുവദിക്കണം

കക്കട്ടിൽ: െഡങ്കിപ്പനി ഉൾപ്പെടെയുള്ള പനി ബാധിച്ച് ജോലിക്കു പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് സൗജന്യ റേഷനും ആവശ്യമുള്ള വൈദ്യസഹായവും ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ ധ്വംസനവിരുദ്ധ സമിതി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രഫ. കമല നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന െസക്രട്ടറി ടി.കെ. മമ്മു ഉദ്ഘാടനം ചെയ്തു. റഹിം മാലാപറമ്പ്, അരവിന്ദൻ, ഡൽഹി കേളപ്പൻ, മോളി, സി.പി.കെ. മേനോൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 10ന് കോഴിക്കോട് നടത്തുന്ന രക്തദാന ക്യാമ്പ് വിജയിപ്പിക്കാൻ ജയിംസ് മാത്യു കൺവീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. കുറ്റ്യാടി ടൗണിൽ സി.സി.ടി.വി സ്ഥാപിക്കുന്നു കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ സി.സി.ടി.വി സ്ഥാപിക്കാൻ സീനിയർ ചേംബർ കുറ്റ്യാടി ലീജിയ​െൻറ യോഗം തീരുമാനിച്ചു. ഈ വർഷംതന്നെ പദ്ധതി നടപ്പാക്കും. കൂടാതെ പുതിയ ബസ്സ്റ്റാൻഡിൽ കുടിവെള്ളം, ഇരിപ്പിടം എന്നിവ സ്ഥാപിക്കാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ദേശീയ അധ്യക്ഷൻ രാംകുമാർ മേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഫീഖ് ഓർമ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ ഡോ. മത്തായി, കോ-ഒാഡിനേറ്റർമാരായ രാജേഷ് വൈഭവ്, ജോസ് കണ്ടോത്ത്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറ് ബാലകൃഷ്ണൻ, കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ് അശ്വതി, ഡോ. സച്ചിത്ത്, ഒ.വി. ലത്തീഫ്‌, സി.എച്ച്. ശരീഫ്, പാറക്കൽ ജമാൽ, അജിത്ത് പേരാമ്പ്ര, ഇസെഡ് എ. സൽമാൻ, അരീക്കര അസീസ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹാഫിസ് പൊന്നേരി, അബ്ദുൽ സലാം കുന്നോത്ത്, രാജീവ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.