കെ. കരുണാകരൻ സമാനതകളില്ലാത്ത നേതാവ് ^ഉമ്മൻ ചാണ്ടി

കെ. കരുണാകരൻ സമാനതകളില്ലാത്ത നേതാവ് -ഉമ്മൻ ചാണ്ടി നന്മണ്ട: ദേശീയതലത്തിൽ ഉയർന്ന അംഗീകാരം നേടിയ സമാനതകളില്ലാത്ത നേതാവായിരുന്നു കെ. കരുണാകരനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നന്മണ്ട കെ. കരുണാകരൻ സ്മാരക മന്ദിരത്തി​െൻറയും കരിപ്പാല രാഘവൻ മാസ്റ്റർ സ്മാരക കോൺഗ്രസ് ഓഫിസി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതയെ എങ്ങനെയെല്ലാം േദ്രാഹിക്കാമെന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഒരു പഠനവും നടത്താതെയാണ് മോദി ജി.എസ്.ടി നടപ്പാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫോട്ടോ അനാച്ഛാദനം എം.കെ. രാഘവൻ എം.പിയും കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് എ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ. ബാലകൃഷ്ണൻ കിടാവ്, കെ. രാമചന്ദ്രൻ, പി.പി. നൗഷീർ, ജയൻ നന്മണ്ട, പ്രവീൺ ശിവപുരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.