കോഴിക്കോട്: പ്രതീക്ഷകളും മോഹങ്ങളും നഷ്ടപ്പെട്ട് ജീവിതസായാഹ്നം കഴിച്ചുകൂട്ടുന്നവരുടെ കാതുകളിൽ സാന്ത്വനത്തിെൻറ കുളിർത്തെന്നലായി ആർട്ട് ഇൻ മെഡിസിെൻറ സംഗീതാർച്ചന. കോട്ടൂളി ഹോം ഓഫ് ലവ് അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്കുവേണ്ടിയാണ് ഡോ. ടി.പി. മെഹ്റൂഫ് രാജും സംഘവും പാട്ടുപാടി ഒത്തുചേർന്നത്. കുട്ടനാടൻ പുഞ്ചയിലെ എന്ന പാട്ടുമായി ജില്ല കലക്ടർ യു.വി. ജോസ്, സബ്ജഡ്ജി ആർ.എൽ. ബൈജു, ഡോ. മെഹ്റൂഫ് രാജ് എന്നിവർ പരിപാടിക്ക് തുടക്കംകുറിച്ചു. പാട്ടുമുറുകിയപ്പോൾ അന്തേവാസികളിൽ ചിലരും ഒപ്പംകൂടി. മാനസികമായും ശാരീരികമായും ദുരിതങ്ങളനുഭവിക്കുന്നവർക്ക് സംഗീതത്തിലൂടെ സാന്ത്വനം നൽകുക എന്ന ലക്ഷ്യവുമായി മെഹ്റൂഫ് രാജ് തുടങ്ങിയ ആർട്ട് ഇൻ മെഡിസിെൻറ 12ാമത് പരിപാടിയാണ് ശനിയാഴ്ച നടന്നത്. അദ്ദേഹത്തിെൻറ മക്കളായ ടി.പി. ഷെബിൻ, ടി.പി. മൗറിൻ, ടി.പി. നിഗം, സഹോദരങ്ങളായ ടി.പി. ഷാനവാസ്, ടി.പി. ഷമീം, മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോ. വർഗീസ് തോമസ് എന്നിവരും പാട്ടുപാടി. അന്തേവാസികൾക്കായി സദ്യയും ഒരുക്കിയിരുന്നു. photo art in medicine ആർട്ട് ഇൻ മെഡിസിെൻറ നേതൃത്വത്തിൽ കോട്ടൂളി ഹോം ഓഫ് ലവിൽ നടന്ന സംഗീതാർച്ചനയിൽ ജില്ല കലക്ടർ യു.വി. ജോസ് പാട്ടുപാടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.