ടൗൺഹാളിൽ വി. അബ്ദുല്ലയുടെ ഫോേട്ടാ സ്ഥാപിക്കണം -എം.ടി. വാസുദേവൻ നായർ കോഴിക്കോട്: മലയാള സാഹിത്യത്തെ തെൻറ പരിഭാഷയിലൂെട പുറംലോകത്തിന് പരിചയപ്പെടുത്തിയ വി. അബ്ദുല്ലയുെട ഫോേട്ടാ ടൗൺഹാളിൽ സ്ഥാപിക്കണമെന്ന് എം.ടി. വാസുദേവൻ നായർ. കെ.പി. കേശവമേനോൻ ഹാളിൽ വി. അബ്ദുല്ല അനുസ്മരണസമിതി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കോഴിക്കോെട്ട സാഹിത്യലോകവുമായി വളരെയധികം ബന്ധപ്പെട്ട വ്യക്തിയാണ് അബ്ദുല്ല. എന്നാൽ, പുസ്തകങ്ങളെയും സാഹിത്യത്തെയും കലകളെയും സ്നേഹിച്ച അബ്ദുല്ലക്ക് വേണ്ടത്ര പരിഗണന നഗരം നൽകിയിട്ടില്ല എന്നത് വസ്തുതയാണ്. അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് നന്നായി അറിയുന്നവർ കോഴിക്കോട്ട് കുറച്ചു പേരേയുള്ളൂ. അദ്ദേഹത്തിെൻറ സ്മരണ എക്കാലവും നിലനിർത്തേണ്ടതുണ്ടെന്നും എം.ടി അഭിപ്രായപ്പെട്ടു. പ്രാദേശിക കൃതികൾ മറ്റു ഭാഷകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു െകാണ്ടേയിരിക്കണം. അതിന് അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളതെന്നും എം.ടി കൂട്ടിച്ചേർത്തു. യു.എ. ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. പുതിയ തലമുറയെ വി. അബ്ദുല്ലയുെട സംഭാവനകൾ ഒാർമപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രെൻറ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഡോ. ഇ.വി. ഫാത്തിമക്കാണ് ഇൗ പ്രാവശ്യത്തെ വി. അബ്ദുല്ലയുെട പേരിലുള്ള പരിഭാഷ പുരസ്കാരം. പുരസ്കാര സമർപ്പണം എം.ടി നിർവഹിച്ചു. സുഭാഷ് ചന്ദ്രൻ, കെ.ടി.സി അബ്ദുല്ല, സംഗീത നായർ, ഉമ്മി അബ്ദുല്ല, എം.എം. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ലൈല കമാലുദ്ദീൻ സ്വാഗതവും നാസ്നീൻ ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. photo: AB 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.