സ്​പെഷൽ ​ട്രെയിനിന്​ കൂടിയ നിരക്ക്​; ലക്ഷ്യം അവധിക്കൊള്ള

എറണാകുളം-ബാനസ്വാടി സ്പെഷൽ ട്രെയിൻ ഇന്നു മുതൽ ബംഗളൂരു: എറണാകുളം -ബാനസ്വാടി സ്പെഷൽ ട്രെയിൻ ഞായറാഴ്ച എറണാകുളത്തുനിന്ന് സർവിസ് ആരംഭിക്കും. രാത്രി 8.15ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ എട്ടിന് ബാനസ്വാടിയിൽ എത്തിച്ചേരും. ബാനസ്വാടി -എറണാകുളം വീക്ക്ലി സ്പെഷൽ തിങ്കളാഴ്ച രാത്രി 11ന് യാത്രതിരിക്കും. ചൊവ്വാഴ്ച രാവിലെ 10.30ന് എറണാകുളത്ത് എത്തിച്ചേരും. ഒക്ടോബർ രണ്ടുവരെയാണ് സ്പെഷൽ സർവിസ്. ഇരു സ്റ്റേഷനുകൾക്കിടയിൽ ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ് ജങ്ഷൻ, സേലം ജങ്ഷൻ, തിരുപ്പത്തൂർ, ബംഗാർപേട്ട്, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഒരു ടു ടയർ എ.സി, മൂന്ന് ത്രീ ടയർ എ.സി, 13 സെക്കൻഡ് ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് സിറ്റിങ് കം ലഗേജ് വാൻ എന്നിവയാണ് സ്പെഷൽ ട്രെയിനിലുള്ളത്. അതേസമയം, അവധിക്കാല യാത്രക്കാരെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ടാണ് ദക്ഷിണ പശ്ചിമ റെയിൽവേ കേരളത്തിലേക്കും തിരിച്ചും പ്രത്യേക നിരക്കിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചതെന്ന് മലയാളികളായ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ജൂലൈ മാസത്തിൽ കർക്കടകവാവ്, ആഗസ്റ്റിൽ സ്വാതന്ത്ര്യദിന അവധി, അയ്യങ്കാളി ജയന്തി, സെപ്റ്റംബറിൽ ഒാണക്കാല അവധി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ സമാധി, പൂജാ അവധി, മുഹർറം അവധി തുടങ്ങിയവയാണുള്ളത്. നിലവിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെല്ലാം ഇൗ അവധി ദിവസങ്ങൾ കണക്കാക്കി ടിക്കറ്റുകളെല്ലാം റിസർവ് ചെയ്തിട്ടുണ്ട്. എറണാകുളം -ബാനസ്വാടി സ്പെഷൽ ട്രെയിനിന് സ്ലീപ്പറിന് 445 രൂപയാണ് നിരക്ക്. തേർഡ് എ.സിക്ക് 1215ഉം സെക്കൻഡ് എ.സിക്ക് 1745ഉം ആണ് നിരക്ക്. സ്ലീപ്പറിന് 350, തേർഡ് എ.സിക്ക് 955, സെക്കൻഡ് എ.സിക്ക് 1370 എന്നിങ്ങനെയാണ് സാധാരണ ട്രെയിനുകളിലെ നിരക്ക്. എന്നാൽ, ബസ് യാത്രക്ക് ഇതിലും ചാർജ് കൂടുമെന്നതിനാൽ ട്രെയിനിനുതന്നെയാണ് യാത്രക്കാരുടെ മുൻഗണന. സ്വകാര്യ ബസുകളിൽ അവധി ദിവസങ്ങളിൽ 1500 മുതൽ 2000 വരെ രൂപയാണ് എറണാകുളത്തേക്ക് നിരക്ക്. എറണാകുളം- ബാനസ്വാടി സ്പെഷൽ ട്രെയിനി​െൻറ ഞായറാഴ്ചത്തെ കന്നിയാത്രക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. സ്ലീപ്പർ- ആർ.എ.സി 121, തേഡ് എ.സി- ആർ.എ.സി അഞ്ച്, സെക്കൻഡ് എ.സി - ആർ.എ.സി നാല് എന്നിങ്ങനെയാണ് റിസർവേഷൻ നില. -ഇഖ്ബാൽ ചേന്നര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.