clkcvs2

കെ.എസ്.ടി.എ ഡി.ഡി.ഇ ഒാഫിസ് മാർച്ച് നടത്തി കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടുക, എല്ലാ വിദ്യാലയങ്ങളും മികവി​െൻറ കേന്ദ്രങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നേതൃത്വത്തിൽ അധ്യാപകർ ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആർ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.പി. രഘുനാഥ്, കെ. ഗോപാലൻ, പി.പി. കാർത്യായനി, വി.പി. ഇന്ദിര എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം.കെ. മോഹൻകുമാർ സ്വാഗതവും ജോയൻറ് സെക്രട്ടറി ടി.െക. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. പടം............ab കുടുംബസംഗമം കോഴിക്കോട്: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പ്രസിഡൻറ് എം.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫോൺവഴി സംഗമത്തെ അഭിസംബോധന ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി എം.ടി. സുരേഷ്ബാബു, സെക്രട്ടറി വേണുഗോപാലൻ നായർ, വൈസ് പ്രസിഡൻറ് കെ.എൻ. ധർമപാലൻ, വി.എസ്. ലക്ഷ്മി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.