സയൻസ് ക്ലബ് ഉദ്ഘാടനം

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ അധ്യയനവർഷത്തെ സയൻസ് ക്ലബ്, സ്മാർട്ട് എനർജി പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം എം.ഇ.ടി സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ അസി. പ്രഫ. ഡോ. വി.എം. നിഷാദ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ക്ലബ് കൺവീനർ ഒ.വി. അനന്ദു സ്വാഗതം പറഞ്ഞു. ഡോ. നാസിമുദ്ദീൻ സംസാരിച്ചു. മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും പരിസ്ഥിദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.