മൊബൈൽ ടവർ: ജനജാഗ്രത സമിതി രൂപവത്​കരിച്ചു

ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ കണക്കുപറമ്പ് വാർഡിൽപ്പെട്ട പറശ്ശേരിക്കുന്നിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഗ്രാമത്തെ അർബുദ മുക്തമാക്കാനുള്ള പരിപാടികളുടെ ഭാഗമായി കണ്ണൂരിലെ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് 'അതിജീവനം' എന്ന ദീർഘകാല പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണിത്. െറസിഡൻറ്സ് അസോസിയേഷനുകളെയും സാമൂഹിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് നടന്ന യോഗത്തിൽ ജനജാഗ്രത സമിതി രൂപവത്കരിച്ചു. ജൂലൈ 21ന് പയ്യടിപറമ്പിൽ സായാഹ്ന ധർണ നടത്തും. ഭാരവാഹികൾ: നഗരസഭ കൗൺസിലർ പി.പി. അനിൽകുമാർ (ചെയർ), കെ.പി. അഹമ്മദ്കുട്ടി (കൺ). പകർച്ചപ്പനി: ബോധവത്കരണ ക്ലാസ് ചേന്ദമംഗലൂർ: കെ.എം.സി.ടി ആയുർവേദ കോളജി​െൻറയും പൊറ്റശ്ശേരി െറസിഡൻറ്സ് അസോസിയേഷ​െൻറയും സംയുക്താഭിമുഖ്യത്തിൽ സ്നേഹാലയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഡോ. അഞ്ജന, ഡോ. ആതിര എന്നിവർ ക്ലാസുകളെടുത്തു. ആയുർവേദ പ്രതിരോധ മരുന്ന് വിതരണവും നടന്നു. എം. മധു, എ. ഗഫൂർ, ജയരാജൻ, കെ.ടി. ബഷീർ, കെ.വി. മുജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.