ബോധവത്​കരണ ക്ലാസ്​

ലോറിയിടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക് ഇൗസ്റ്റ്ഹിൽ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികയായ വീട്ടമ്മയുടെ കൈക്ക് പരിക്കേറ്റു. ഇൗസ്റ്റ്ഹിൽ വലിയപറമ്പിൽ പുരുഷോത്തമ​െൻറ ഭാര്യ മിനിയെയാണ് (48)വലതുകൈക്ക് പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ഇൗസ്റ്റ്ഹിൽ ജങ്ഷനു സമീപമാണ് സംഭവം. ഭർത്താവിനോടൊപ്പം മിലറ്ററി കാൻറീനിൽ സാധനം വാങ്ങാൻ സ്കൂട്ടറിൽ പോകവെ എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം കുഴികൾ ഒഴിവാക്കാനായി വാഹനങ്ങൾ നേർക്കുനേരെ വന്നതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രികരായ ദമ്പതിമാർ തെറിച്ചുവീഴുകയായിരുന്നു. അദ്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നതു കാരണം വാഹനങ്ങൾ കുഴികൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നിരന്തരം അപകടങ്ങൾ വരുത്തുകയാണ്. ഭാഗ്യംകൊണ്ടാണ് പലരുടെയും ജീവൻ രക്ഷപ്പെടുന്നത്. ജപ്പാൻ കുടിവള്ളത്തിനും വൈദ്യുതി കേബിളിടാനും കുഴികൾ എടുത്തതുമൂലം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായി. ഇതുവരെയും യാത്രക്കാരുടെ ദുരിതത്തിന് അറുതിയായിട്ടില്ല. കോഴിക്കോട്: സ്പെഷൽ സബ് ജയിലിൽ ഗവ. ഹോമിയോ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മഴക്കാലരോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തി. കോഴിക്കോട് സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരായ ബി. ശ്രീനാഥ്, അരുൺ കൃഷ്ണ, അമർ അബ്ദുല്ല, ശ്രീലേഷ്യ, രമ്യ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇ.ആർ. രാധാകൃഷ്ണൻ സ്വാഗതവും പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.