കക്കാട് അനുസ്മരണവും പുസ്തക പ്രകാശനവും

കോഴിക്കോട്: എൻ.എൻ. കക്കാട് സ്മാരക വേദി കൂട്ടാലിടയുടെ കക്കാട് അനുസ്മരണവും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സി. ഭാമിനിയുടെ കക്കാടിനെക്കുറിച്ചുള്ള പുസ്തകത്തി​െൻറ പ്രകാശനവും അളകാപുരി ഓഡിറ്റോറിയത്തിൽ നടന്നു. എ.കെ. അബ്ദുൽ ഹകീം അധ്യക്ഷത വഹിച്ചു. പി.എം. നാരായണൻ പുസ്തകാവതരണം നടത്തി. ഒരേസമയം കമ്യൂണിസ്റ്റും ആർ.എസ്.എസും ആണെന്നുള്ള ആരോപണം അദ്ദേഹം നേരിട്ടുവെന്നും യഥാർഥത്തിൽ കക്കാട് അതൊന്നുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനം പി.പി. ശ്രീധരനുണ്ണി കക്കാടി​െൻറ പത്നി ശ്രീദേവി കക്കാടിന് നൽകി നിർവഹിച്ചു. സി.വി. സുധീന്ദ്രൻ, വാസു വാളിയിൽ, കെ. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കെ. ശ്രീദേവി കവിതപാരായണം നടത്തി. എൻ.എൻ. കക്കാട് സ്മാരക വേദി സെക്രട്ടറി പി.കെ. പ്രഭിലാഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.