കോഴിക്കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേജസ് കമ്മിറ്റി റിപ്പോർട്ട് കേരള സർക്കാർ ഉത്തരവായി പുറത്തിറക്കുന്നതിനുമുമ്പ് സമരപ്രഖ്യാപനവുമായി രംഗത്തെത്തിയ യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നടപടി ന്യായീകരിക്കാനാവില്ലെന്ന് ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ് വർക്കേഴ്സ് യൂനിയൻ(സി.ഐ.ടി.യു) ആരോപിച്ചു. മിനിമം വേജസ് ഉത്തരവ് ഉടൻ സർക്കാർ പ്രഖ്യാപിക്കുകയും അത് നടപ്പാക്കാൻ തൊഴിൽവകുപ്പ് കർശന നടപടി സ്വീകരിക്കുകയും വേണം. സ്വകാര്യ ആശുപത്രിയിൽ ഏത് വിഭാഗം തൊഴിലാളികൾ സമരം ചെയ്താലും അത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കും. പകർച്ചപ്പനി പിടിപ്പെട്ട് രോഗികൾ അനിയന്ത്രിതമായി എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമരം നടത്തുന്നതിന് ന്യായീകരണമില്ല. ആശുപത്രികൾ അടച്ചിടുമെന്ന മാനേജ്മെൻറിെൻറ നിലപാടും അംഗീകരിക്കാനാവില്ലെന്ന് യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.