പന്തീരാങ്കാവ്: അപകടത്തിൽപെട്ടയാെള രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ സാമൂഹിക പ്രവർത്തകെൻറ ബൈക്കിൽനിന്ന് േമാഷണം. പന്തീരാങ്കാവ് കൈമ്പാലത്ത് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസിനാണ് ഇൗ ദുരനുഭവം. ഒൗദ്യോഗിക ലറ്റർഹെഡ്, സീല്, കൈയുറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, പണം എന്നിവയാണ് നഷ് ടപ്പെട്ടത്. നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പന്തീരാങ്കാവിൽ ഹർത്താൽ പന്തീരാങ്കാവ്: വ്യാപാരിയായ തണ്ടാമഠത്തിൽ ഷാജിയുടെ അപകടമരണത്തിൽ അനുശോചിച്ച് ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ പന്തീരാങ്കാവിൽ കടകളടച്ച് ഹർത്താലാചരിക്കുമെന്ന് പന്തീരാങ്കാവ് മർച്ചൻറ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.