കന്നുകാലി കച്ചവടം: സുപ്രീംകോടതി വിധി സ്വാഗതാർഹം -നാഷനൽ യൂത്ത് ലീഗ് കോഴിക്കോട്: കന്നുകാലി കച്ചവടത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഡിനൻസ് റദ്ദുചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും മനുഷ്യാവകാശങ്ങളും മതേതര മൂല്യങ്ങളും ചവിട്ടിമെതിച്ച് കാടൻനിയമങ്ങൾ നടപ്പാക്കുന്ന ഭരണകൂടങ്ങൾക്കുള്ള താക്കീതാണ് കോടതി വിധിയെന്നും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വളളിയാട്, സെക്രട്ടറിമാരായ നാസർ വെള്ളയിൽ, നൗഫൽ തടത്തിൽ എന്നിവർ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.