മലയാളസർവകലാശാല: സർക്കാർ ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്നു ---^യൂത്ത് ലീഗ്

മലയാളസർവകലാശാല: സർക്കാർ ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്നു ----യൂത്ത് ലീഗ് കോഴിക്കോട്: തിരൂരിലെ മലയാളസർവകലാശാലക്ക് ഭൂമി കണ്ടെത്തുന്നതി​െൻറ മറവിൽ കോടികൾ തട്ടാനുള്ള ഭൂമാഫിയസംഘത്തി​െൻറ കളികൾക്ക് ഒത്താശ ചെയ്യുന്ന പണിയാണ് സർക്കാർ നടത്തുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. ചതുപ്പുനിലങ്ങളും കണ്ടൽകാടുകളും നിറഞ്ഞ ഏക്കർ കണക്കിന് ഭൂമി തുച്ഛവിലക്ക് വാങ്ങിക്കൂട്ടി പ്രാദേശിക സി.പി.എം നേതൃത്വത്തി​െൻറ ഒത്താശയോടെ സർക്കാറിനെ ഉപയോഗിച്ച് സ​െൻറിന് 1,60,000 രൂപ നിശ്ചയിച്ച് കോടികൾ ഖജനാവിൽ നിന്ന് തട്ടിയെടുക്കാനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കാട്ടുകൊള്ളക്കെതിരെ കേരളീയസമൂഹം പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.