രാജ്യത്ത്​ സ്വർണ വില ഏകീകരിക്കണം ^എം.പി. അഹമ്മദ്​

രാജ്യത്ത് സ്വർണ വില ഏകീകരിക്കണം -എം.പി. അഹമ്മദ് കോഴിക്കോട്: സ്വർണവില നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാറി​െൻറ അധീനതയിൽ വരണമെന്നും ഇന്ത്യയിലുടനീളം സ്വർണത്തിന് ഒരൊറ്റ വില നിശ്ചയിക്കണമെന്നും മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇൗ മേഖലയിലെ അഴിമതി തടയാനാകും. ജി.എസ്.ടി നിലവിൽവന്ന ശേഷവും വിവിധ സംസ്ഥാനങ്ങളിൽ സ്വർണത്തിന് വ്യത്യസ്ത വിലയാണ്. കേരളത്തിൽപോലും സ്വർണ വില ഏകീകരിക്കാൻ സാധിച്ചിട്ടില്ല. സർക്കാർ പങ്കാളിത്തമില്ലാതെ തികച്ചും സ്വകാര്യതയിലുള്ള പ്രവർത്തനത്തിലൂടെയാണ് ഇപ്പോൾ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ അനധികൃതമായി രാജ്യത്തെത്തുന്ന സ്വർണത്തി​െൻറ മൂല്യവും ഈ വിലനിയന്ത്രണത്തെ സ്വാധീനിച്ചിരിക്കാം. ബാങ്ക് വിലയിൽനിന്ന് വ്യത്യസ്തമായ വില നിർണയിക്കുന്നതിന് മാറ്റമുണ്ടാകണം. അനധികൃത മാർഗത്തിലൂടെ വിറ്റഴിക്കുന്ന സ്വർണത്തി​െൻറ ലാഭവിഹിതം രംഗത്ത് നിലനിൽക്കുന്ന മാഫിയയുടെ കൈകളിലാണ് എത്തുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെട്രോളിയം ഇന്ധനങ്ങളെന്നപോലെ 100 ശതമാനം ഇറക്കുമതി ചെയ്യപ്പെടുന്ന സ്വർണത്തിനും കേന്ദ്ര സർക്കാർ വിലനിയന്ത്രിക്കേണ്ടതുണ്ട്. കേന്ദ്രം നിയോഗിക്കുന്ന ഏജൻസി സ്വർണവില നിശ്ചയിക്കുന്ന സംവിധാനം നിലവിൽവരണം. ഉപഭോക്താക്കൾക്ക് ജി.എസ്.ടി അടക്കമുള്ള വിലയിലായിരിക്കണം സ്വർണം ലഭ്യമാകേണ്ടത്. ഒരൊറ്റ നികുതി രാജ്യത്ത് നിലവിൽവന്നപോലെ ഒരൊറ്റ വിലയും നിലവിൽവരണം. സ്വർണവ്യാപാര മേഖലയിലെ കരിഞ്ചന്ത അവസാനിപ്പിക്കുന്നതിന് ആഭരണ നിർമാണശാലകൾക്ക് ലൈസൻസ്, മോണിറ്ററിങ് സംവിധാനം, ഹാൾമാർക്ക്, യുനീക് െഎ.ഡി, ഒാൺലൈൻ ട്രാക്കിങ് സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. ഉപഭോക്താക്കൾ ബിൽ നിർബന്ധമായും ചോദിച്ചുവാങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.