കന്നൂര്‍ ഗവ. യു.പി. സ്കൂളി​െൻറ വാടകക്കെട്ടിടം അപകടാവസ്​ഥയിൽ വാടകക്കെട്ടിടത്തിന്​ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; കുട്ടികൾ ദുരിതത്തിൽ

ഉള്ള്യേരി: സ്കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന്‍ മൂന്നാഴ്ചയില്‍ അധികമായി കുട്ടികളുടെ പഠനം പെരുവഴിയില്‍. തൊണ്ണൂറുവര്‍ഷം പിന്നിട്ട കന്നൂര്‍ ഗവ. യു.പി. സ്കൂളി​െൻറ വാടകക്കെട്ടിടത്തിനാണ് മേല്‍ക്കൂര സുരക്ഷിതമല്ലാത്തതിനെതുടര്‍ന്ന് എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇത് മൂലം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴു ക്ലാസുകളിലെ കുട്ടികളെ തൊട്ടടുത്ത പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസുകളില്‍ ഒന്നിച്ചിരുത്തിയാണ് പഠിപ്പിക്കുന്നത്‌. കെട്ടിടത്തി‍​െൻറ വാടക സംബന്ധിച്ച് ഉടമയും ഗ്രാമപഞ്ചായത്തും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് നിലവിലെ അവസ്ഥക്ക് കാരണം. കൂട്ടിയ വാടക കിട്ടിയാലേ അറ്റകുറ്റപ്പണികള്‍ നടത്തുകയുള്ളൂ എന്ന നിലപാടിലാണ് മാനേജര്‍. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന് ഉയര്‍ന്ന വാടക നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കെട്ടിടത്തി​െൻറ മേല്‍ക്കൂര നിലം പൊത്താറായ അവസ്ഥയിലാണ്. വാടക സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, ഡി.ഡി.ഇ എന്നിവരടക്കമുള്ളവര്‍ക്ക് മൂന്ന് ആഴ്ച മുമ്പ് പി.ടി.എ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഏഴു ക്ലാസുകളിലാണ് രണ്ടുഡിവിഷനുകളിലെ കുട്ടികളെ ഒരുമിച്ച് ഇരുത്തി പഠിപ്പിക്കുന്നത്‌. ഇത് കുട്ടികളിലും രക്ഷിതാക്കളിലും വ്യാപകമായ പരാതിക്കിടയാക്കിയിട്ടുണ്ട്. അതേസമയം, കന്നൂര്‍ ഗവ. യു.പിക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടന്ന സര്‍വക്ഷി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.കെ. ബാലകൃഷ്ണന്‍ , ഹെഡ്മാസ്റ്റര്‍ സി.സി. രാധാകൃഷ്ണന്‍, ആലങ്കോട് സുരേഷ് ബാബു, കെ.എം. അനൂപ്‌ കുമാര്‍, സന്തോഷ്‌ പുതുക്കേംപുറം, ഒള്ളൂര്‍ ദാസന്‍, ഷൈജു ആനവാതില്‍, ധര്‍മരാജ് കുന്നനാട്ടില്‍, സതീഷ്‌ കന്നൂര്‍, എം.പി. അബ്ദുല്‍ ജലീല്‍, കെ.എം. ഷാജി, സന്തോഷ്‌ പുതുക്കിടി, ഗണേശന്‍ കക്കഞ്ചേരി എന്നിവര്‍ സംസാരിച്ചു. ............................ kp6 .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.