ഹർത്താൽദിവസം സ്​കൂളി​െല ആക്രമണം: സി.പി.എം പ്രവർത്തകന്​ തടവും പിഴയും

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സ്കൂളിൽ ആക്രമണം നടത്തിയെന്ന കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും. 2013 ഫെബ്രുവരി 20ന് ഇടതുമുന്നണി ഹർത്താൽദിവസം ഇൗസ്റ്റ്ഹിൽ സെൻട്രൽ സ്കൂളിൽ ആക്രമണം നടത്തിയെന്ന കേസിൽ സി.പി.എം പ്രവർത്തകൻ കരുവിശ്ശേരി പൂവാട്ടിൽ കെ. സേന്താഷ് കുമാറിനെയാണ് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നൗഷാദലി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവനുഭവിക്കണം. സ്കൂളിൽ പകൽ 12.30 ഒാടെ നാലുപേരുടെ നേതൃത്വത്തിൽ ആക്രമിച്ച് കയറി ജനൽച്ചില്ലുകളും കോയിൽ ബോക്സും ചെടിച്ചട്ടിയും പൊട്ടിച്ച് 11,840 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് നടക്കാവ് പൊലീസെടുത്ത കേസ്. മറ്റ് പ്രതികളായ ഷൈജു, നവനീത്, അഭിഷേക് കുമാർ എന്നിവരെ കോടതി വിട്ടയച്ചു. പരാതി നൽകിയ സ്കൂൾ പ്രിൻസിപ്പൽ പ്രതി സന്തോഷിനെ കോടതിയിൽ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. ഇന്ത്യൻ ശിക്ഷാനിയമം 452 (ആക്രമിച്ച് കയറൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവക്കൊപ്പം പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരവുമാണ് േകസ്. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.