മിഠായിതെരുവിൽ നവീകരണപ്രവൃത്തി നീളുന്നതിൽ വ്യാപാരികൾക്ക്​ ആശങ്ക

കോഴിക്കോട്: മിഠായിതെരുവിൽ നടക്കുന്ന നവീകരണപ്രവൃത്തികൾ നീളുന്നതിൽ എസ്.എം.സ്ട്രീറ്റ് മർച്ചൻറ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. ആഗസ്റ്റ് 15നകം പണി തീർത്ത് ഒാണക്കച്ചവടത്തിന് സജ്ജമാകാൻ കഴിയുന്ന അവസ്ഥയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറെ കാണാൻ തീരുമാനിച്ചു. പ്രസിഡൻറ് നടരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ഉമ്മർകുട്ടി കരിയിൽ, ട്രഷറർ രൂപേഷ് ആര്യഭവൻ എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികൾ: സുകുമാരൻ രാംസൺസ്, ഇഖ്ബാൽ കണ്ണങ്കണ്ടി, സത്താർ ടാംടൺ (വൈസ് പ്രസി) ഷമീർ ജീൻസ് മാജിക്, യാസർ കിഡീസ് കോർണർ, നൗഫൽ ഷൂ പാർക് ( േജാ.സെക്രട്ടറി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.