നഗരസഭ ജീവനക്കാരനെ ആക്രമിച്ച കേസ്​: പ്രതി അറസ്​റ്റിൽ

കല്‍പറ്റ: നഗരസഭയുടെ വെള്ളാരംകുന്ന് മാലിന്യസംസ്കരണ പ്ലാൻറില്‍ പരിശോധനക്കെത്തിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജുവിനെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി തുര്‍ക്കി ഇരുമ്പുപറമ്പില്‍ കമറുദ്ദീനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവത്തിനുശേഷം ഒളിവില്‍പോയ കമറുദ്ദീനെ ബുധനാഴ്ച രാവിലെ കല്‍പറ്റ എസ്.ഐ ജയപ്രകാശും സംഘവും പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ വെള്ളാരംകുന്നിലെ മാലിന്യനിക്ഷേപകേന്ദ്രത്തിൽ മാലിന്യവുമായെത്തിയ ഗുഡ്സ് ഓട്ടോഡ്രൈവര്‍ കമറുദ്ദീനും പരിശോധനക്കായെത്തിയ നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. നിശ്ചിത സ്ഥലത്തല്ലാതെ മാലിന്യം മറ്റിടത്ത് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തുടര്‍ന്ന് കമറുദ്ദീന്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ജെ.എച്ച്.ഐ ബിജുവിന് കൈവിരലുകള്‍ക്ക് മുറിവേല്‍ക്കുകയും അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര‍​െൻറ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് മുറിവേൽപിച്ചതിനും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.