ഹജ്ജ് കുത്തിവെപ്പ് ഇന്ന് കോഴിക്കോട്: ജില്ലയിൽനിന്ന് 2017 വർഷത്തിൽ സർക്കാർ േക്വാട്ടയിൽ ഹജ്ജിന് പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഇൗമാസം 13ന് രാവിലെ ഒമ്പതു മുതൽ ഒരു മണിവരെ നൽകുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ആശാദേവി അറിയിച്ചു. ഗവ. ജനറൽ ആശുപത്രി കോഴിക്കോട് (ബീച്ച് ആശുപത്രി), ജില്ല ആശുപത്രി വടകര, താലൂക്ക് ആശുപത്രി കൊയിലാണ്ടി, താലൂക്ക് ആശുപത്രി താമരശ്ശേരി എന്നിവിടങ്ങളിലാണ് കുത്തിവെപ്പ്. ബന്ധപ്പെട്ട രേഖകൾ സഹിതം അതത് കേന്ദ്രങ്ങളിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.