റോഡ് പൂർണമായി തകർന്നു വെള്ളമുണ്ട-നിരവിൽപുഴ റോഡിൽ വാഹനാപകടം പതിവാകുന്നു നിയമസഭ ബജറ്റിൽ 10 കോടി രൂപ നീക്കിെവച്ചങ്കിലും പണിതുടങ്ങിയില്ല വെള്ളമുണ്ട: മഴ തുടങ്ങിയതോടെ പൂർണമായും തകർന്ന് വൻകുഴികൾ രൂപപ്പെട്ട വെള്ളമുണ്ട-നിരവിൽപുഴ റോഡിൽ വാഹനാപകടം പതിവാകുമ്പോഴും അധികൃതർക്ക് മൗനം. കോഴിക്കോട് ജില്ലയിലേക്ക് നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡാണിതെങ്കിലും കുഴിയടക്കാൻ നടപടിയില്ല. റോഡിലെ പലഭാഗങ്ങളും പൂർണമായി തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പടിഞ്ഞാറത്തറ പൊതുമരാമത്ത് സെക്ഷന് കീഴിലുള്ള തരുവണ മുതൽ നിരവിൽപുഴ വരെയുള്ള 15 കിലോമീറ്റർ ദൂരം വെള്ളമുണ്ട മുതൽ മക്കിയാട് വരെയും, മരച്ചുവട് മുതൽ കോറോം വരെയുമുള്ള 10 കിലോമീറ്റർ ഭാഗമാണ് വൻ കുഴിയായി കിടക്കുന്നത്. ഇതിൽ കണ്ടത്തുവയൽ, കാഞ്ഞിരങ്ങാട് തുടങ്ങിയ ഭാഗങ്ങളിൽ റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. റോഡിലെ കുഴികളിൽ ചെറുവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. മഴ തുടങ്ങിയതോടെ വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴികളിൽ വീണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പതിനഞ്ചിലധികം ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റതായി പ്രദേശവാസികൾ പറയുന്നു. രാത്രിയിൽ സഞ്ചരിക്കുന്ന ചെറു വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ മാനന്തവാടി ആശുപത്രിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന കോറോം സ്വദേശികൾ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെട്ടിരുന്നു. അന്തർ ജില്ല റോഡായിട്ട് പോലും മഴക്ക് മുമ്പായി അറ്റകുറ്റപണി നടത്താനോ വലിയ കുഴികളിൽ ക്വാറി വേസ്റ്റ് നിരത്തി താൽക്കാലിക സംവിധാനം ഏർപ്പെടുത്താനോ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. പുതിയ സർക്കാർ വന്ന് 2016 ജൂലൈ എട്ടിന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിൽ 10 കോടി രൂപ മാനന്തവാടി -കുറ്റ്യാടി റോഡിനായി നീക്കിെവച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വർഷം ഒന്ന് കഴിഞ്ഞിട്ടും പണിതുടങ്ങാൻ കഴിഞ്ഞിട്ടില്ല. TUEWDL5 തകർന്ന വെള്ളമുണ്ട-നിരവിൽപുഴ റോഡിെൻറ ഒരു ഭാഗം inner box 'ഉടൻ ഗതാഗതയോഗ്യമാക്കണം' വെള്ളമുണ്ട: പൂർണമായും തകർന്ന് ഗതാഗതം ദുഷ്കരമായ വെള്ളമുണ്ട-നിരവിൽപുഴ േറാഡ് ഉടൻ ഗതാഗത യോഗ്യമാക്കാൻ നടപടി ഉണ്ടാവണമെന്ന് വെള്ളിലാടി സി.പി.ഐ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. റോഡിലെ കുഴി അടക്കാനുള്ള നടപടികളുണ്ടാവാത്തതിൽ യോഗം പ്രതിഷേധിച്ചു. പി.പി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. പനമരം മണ്ഡലം സെക്രട്ടറി കെ.പി. രാജൻ, സി.എം. മാധവൻ, സി.ആർ. ബാലൻ, അബ്ദുല്ല തുർക്കി, എം.എ. സണ്ണി, സി-.ജെ. ഫിലിപ്പോസ്, മുഹമ്മദലി, നസീർ, സിറാജ്, മുത്തലിബ് എന്നിവർ സംസാരിച്ചു. ---------------------------------- വ്യാപാരി ഹർത്താൽ പൂർണം മാനന്തവാടി: ജി.എസ്.ടിയുടെ പേരിൽ വ്യാപാര മേഖലയിൽ നടക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പണിമുടക്ക് മാനന്തവാടി താലൂക്കിൽ പൂർണം. വിരലിലെണ്ണാവുന്ന കടകൾ മാത്രമാണ് താലൂക്കിലെ പ്രധാന അങ്ങാടികളിലെല്ലാം തുറന്ന് പ്രവർത്തിച്ചത്. പണിമുടക്കിയ വ്യാപാരികൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. മാനന്തവാടി ആർ.ഡി ഓഫിസിലേക്ക് മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വ്യാപാരഭവനിൽനിന്ന് തുടങ്ങിയ മാർച്ചിന് ഭാരവാഹികളായ ഇ.എ. നാസിർ, കെ.എക്സ്. ജോർജ്, കെ. ഷാനവാസ്, സി.കെ. സുജിത്, യൂത്ത് വിങ് സെക്രട്ടറി മഹേഷ്, അൻവർ റഫീഖ്, ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ധർണ സമരം പ്രസിഡൻറ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. മഹേഷ്, യൂത്ത് വിങ് ജില്ല ജനറൽ സെക്രട്ടറി എൻ.വി. അനിൽകുമാർ, സുധീപ് ജോസ് തുടങ്ങിയവർ സംസാരിച്ചു. ചക്ക-, മാങ്ങ,- പഴം ഫെസ്റ്റ് നാളെ തുടങ്ങും മാനന്തവാടി:- കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പഴശ്ശി ഫാര്‍മേഴ്സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍, ആത്മ വയനാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ 13, 14 തീയതികളില്‍ വെള്ളമുണ്ട കൃഷിഭവനില്‍ 'ചക്ക-, മാങ്ങ,- പഴം ഫെസ്റ്റ്' സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പലവിധ ഫലവര്‍ഗങ്ങളുടെ പ്രദര്‍ശനവും മത്സരവും, നടീല്‍ വസ്തുക്കളുടെ വില്‍പന, കാര്‍ഷിക സെമിനാറുകള്‍, വിദ്യാർഥികള്‍ക്കായി ഉപന്യാസ മത്സരം എന്നിവ ഉണ്ടാകും. ഫെസ്റ്റിെൻറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കും. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി അധ്യക്ഷത വഹിക്കും. ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്കൂള്‍ വിദ്യാർഥികള്‍ 'കൃഷിയുടെ ഭാവി' എന്ന വിഷയത്തില്‍ അഞ്ചു പേജില്‍ കവിയാത്ത ഉപന്യാസം 13ന് ഉച്ചക്ക് 12ന് മുമ്പായി വെള്ളമുണ്ട കൃഷിഭവനില്‍ എത്തിക്കണം. വാർത്തസമ്മേളനത്തിൽ കൃഷി ഓഫിസര്‍ കെ. മമ്മൂട്ടി, ജോസ് മാത്യു തവിഞ്ഞാല്‍, ടി. അയൂബ്, എന്‍.എം. ഷാജി, ബിജു കായപ്പുറത്ത്, ഷെല്ലി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.