'ദേ പുട്ട്' ആക്രമണം: കണ്ടാലറിയുന്ന അമ്പതോളം പേർക്കെതിെര കേസ് കോഴിക്കോട്: ദിലീപിെൻറ ഉടമസ്ഥതയിലുള്ള 'ദേ പുട്ട്' അടിച്ചുതകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ ദിലീപിനെതിരെ പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുതിയറയിലുള്ള 'ദേ പുട്ട്' െറസ്റ്റാറൻറ് അടിച്ചുതകര്‍ത്തത്. കമ്പിവടി, ഇഷ്ടിക, കല്ല് എന്നിവ ഉപയോഗിച്ചാണ് പ്രവർത്തകർ െറസ്റ്റാറൻറ് തകർത്തത്. അതിക്രമിച്ചു കയറുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, ഭയപ്പെടുത്തുക, സാമ്പത്തിക നഷ്ടം വരുത്തുക തുടങ്ങിയവക്കാണ് പൊലീസ് കേസെടുത്തത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊെബെൽ ഫോണുകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് െറസ്റ്റാറൻറിന് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.