ഇടത്തരക്കാർ സർക്കാർ ആശുപത്രിയെ ആശ്രയിക്കാൻ തുടങ്ങി ^-മന്ത്രി ശൈലജ

ഇടത്തരക്കാർ സർക്കാർ ആശുപത്രിയെ ആശ്രയിക്കാൻ തുടങ്ങി -മന്ത്രി ശൈലജ പേരാമ്പ്ര: സർക്കാർ ആശുപത്രിയിൽ തിരക്ക് വർധിക്കാൻ കാരണം ഇടത്തരക്കാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങിയതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഈ സർക്കാർ മികച്ച ചികിത്സയും മരുന്നും ലഭ്യമാക്കാൻ തുടങ്ങിയതോടെയാണ് ഈ മാറ്റമെന്നും മന്ത്രി പറഞ്ഞു. ലോക ജനസംഖ്യ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അവർ. ഈ വർഷം പൂർത്തിയാവുമ്പോൾ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അഞ്ച് വർഷത്തിനുള്ളിൽ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആർദ്രം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രി ഉൾപ്പെടെ 44 താലൂക്ക് ആശുപത്രികളെ ഉന്നതനിലവാരത്തിലേക്ക് പ്രാഥമിക ഘട്ടത്തിൽ ഉയർത്തുമെന്നും അവർ പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരളദേവി ജനസംഖ്യ ദിനാചരണ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.പി. കാർത്ത്യായനി, ബ്ലോക്ക് അംഗം അജിത കൊമ്മിണിയോട്ട്, ഗ്രാമപഞ്ചായത്തംഗം രതി രാജീവ്, ആരോഗ്യ വകുപ്പ് ജില്ല പ്രോഗ്രാം മാനേജർ ഡോ. ഇ. ബിനോയ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസർ അനിൽകുമാർ, മെഡിക്കൽ ഓഫിസർ കെ.പി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത സ്വാഗതവും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ. ആശാദേവി നന്ദിയും പറഞ്ഞു. പനിക്ക് ശമനമായില്ല നന്തിബസാർ: മേലടി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ദിനംപ്രതി എണ്ണൂറിലധികം പേർ പനിരോഗ ചികിത്സക്കായി എത്തുന്നു. സാമൂഹികരോഗ്യ കേന്ദ്രത്തി​െൻറ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. മേലടി സാമൂഹികകേന്ദ്രത്തി​െൻറ പരിധിയിലുള്ള പ്രദേശങ്ങളായ മൂടാടി, തിക്കോടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകളിലും പയ്യോളി നഗരസഭയിലുമായി അമ്പതോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ..................... kp1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.