എകരൂല്‍: താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍പെട്ട റേഷന്‍കടകളിലെ പുതിയ റേഷന്‍ കാര്‍ഡുകള്‍ ബുധനാഴ്ച വിതരണം ചെയ്യും. റേഷന്‍കട നമ്പർ, ബ്രാക്കറ്റില്‍ പഴയത്, വിതരണം ചെയ്യുന്ന സ്ഥലം എന്നീ ക്രമത്തിൽ: എ.ആര്‍.ഡി 107 (186) പനങ്ങാട് നോര്‍ത്ത് റേഷന്‍ കട പരിസരം, എ.ആര്‍.ഡി 108 (218) കറ്റോട് റേഷന്‍ കട പരിസരം, എ.ആർ.ഡി 109 (187) നിര്‍മല്ലൂര്‍ പ്രതിഭ ട്യൂഷന്‍ സെൻറർ, എ.ആര്‍.ഡി 110 (238) കണ്ണാടിപ്പൊയില്‍ റേഷന്‍ കട പരിസരം, എ.ആർ.ഡി 116 (248) കുറുമ്പൊയില്‍ റേഷന്‍ കട പരിസരം, എ.ആർ.ഡി 119 (311) പാലംതല റേഷന്‍ കട പരിസരം, എ.ആർ.ഡി 120 (188) പൂവ്വമ്പായി റേഷന്‍ കട പരിസരം, എ.ആർ.ഡി 121 (219) ഏഴുകണ്ടി റേഷന്‍ കട പരിസരം. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വിതരണം. റേഷന്‍കാര്‍ഡ് കൈപ്പറ്റുന്നതിനായി കാര്‍ഡുടമയോ കാര്‍ഡിലുള്‍പ്പെട്ട വ്യക്തിയോ പഴയ റേഷന്‍കാര്‍ഡ് സഹിതം തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. മുന്‍ഗണന വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയുമാണ് കാര്‍ഡിെൻറ വില. മുന്‍ഗണന വിഭാഗത്തിലെ പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്ക് സൗജന്യമാണ്. ................. kp8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.