വീട്ടിൽനിന്ന്​ മൂന്നു പവനും മൂന്നു ലക്ഷവും കവർന്നു

നന്മണ്ടയിൽ മോഷണം തുടർക്കഥ നന്മണ്ട: ചീക്കിലോട് റോഡിലെ പുനത്തിൽ ജിദ്ദ ഹൗസ് റഹീമി​െൻറ വീട്ടിൽനിന്ന് മൂന്നു പവനും മൂന്നു ലക്ഷം രൂപയും കവർന്നു. വീട്ടുകാർ വീട് പൂട്ടി കണ്ണൂരിലെ ബന്ധുവീട്ടിൽ വിവാഹത്തിന് പോയതായിരുന്നു. മടങ്ങിവന്നപ്പോഴാണ് േമാഷണവിവരമറിഞ്ഞത്. രണ്ടു മാസത്തിനിടെ നിരവധി മോഷണങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. കഴിഞ്ഞ മാസം 21ന് നന്മണ്ട 13ലെ മഹാശിവ ക്ഷേത്രത്തിലെയും സന്താനഗോപാല ക്ഷേത്രത്തിലെയും ആറ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. കഴിഞ്ഞ 27ന് നാഷനൽ സ്കൂളിനു സമീപം റിട്ട. അധ്യാപകൻ പെരുമ്പടപ്പിൽ രാധാകൃഷ്ണ​െൻറ വീട്ടിൽനിന്ന് 13 പവനും 95,000 രൂപയും മോഷണം പോയിരുന്നു. ഒരു മോഷണത്തിനും തുമ്പില്ലാത്തതും മോഷണം അടിക്കടി വർധിക്കുന്നതും നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തുകയാണ്. ........................... kp4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.