നൊച്ചാട് അക്രമം: അറസ്​റ്റ്​​ വൈകുന്നതിനെതിരെ എം.എസ്.എഫ് റാലി

പേരാമ്പ്ര: നൊച്ചാട്, ചേനോളി പ്രദേശങ്ങളിൽ എം.എസ്.എഫ്, മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിക്കുകയും വീടും തൊഴിൽ സ്ഥാപനങ്ങളും തകർക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം എം.എസ്.എഫി​െൻറ നേതൃത്വത്തിൽ പേരാമ്പ്രയിൽ വിദ്യാർഥി റാലിയും സംഗമവും നടത്തി. പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എസ്.കെ. അസ്സയിനാർ ഉദ്ഘാടനം ചെയ്തു. മുനീർ നൊച്ചാട് അധ്യക്ഷത വഹിച്ചു. സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, പി.ടി. അഷ്റഫ്, വി.പി. റിയാസുസലാം, ആവള ഹമീദ്, മൂസ കോത്തമ്പ്ര, പി.സി. ഉബൈദ്, സയ്യിദ് അലി തങ്ങൾ, ലത്തീഫ് തുറയൂർ, സുഹാജ് നടുവണ്ണൂർ, ആർ.കെ. മുനീർ, ടി.പി. നാസർ, കോറോത്ത് റഷീദ്, ഹനീഫ കക്കാട്, ആർ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ജൗഹർ പാലേരി സ്വാഗതവും എ.കെ. ഹസീബ് നന്ദിയും പറഞ്ഞു. Photo: KPBA 54 പേരാമ്പ്ര പൊലീസി​െൻറ നീതി നിഷേധത്തിനെതിരെ പേരാമ്പ്രയിൽ എം.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധ റാലി ....................... kp2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.