കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനും റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 4.39 ഏക്കർ ഭൂമിയും 45 വർഷത്തെ കാലാവധിക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂട്ട ഉപവാസം നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ഉപവാസസമരം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വികസനത്തിെൻറ പേരിൽ യാത്രക്കാരെയും റെയിൽവേ സ്വത്തും സ്വകാര്യ ഏജൻസികൾക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കുന്ന നടപടിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി. മാത്യു സിറിയക് അധ്യക്ഷത വഹിച്ചു. വി.എ.എൻ. നമ്പൂതിരി, കെ.സി. ജയിംസ്, ആർ.ജി. പിള്ള, കെ.വി. ജയരാജൻ, എം. മുരളീധരൻ, കെ. ലളിത, കെ.എൻ. ഗോപിനാഥ്, പി.പി. കൃഷ്ണൻ, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. photo: AB 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.