ഗാന്ധിറോഡിൽ വീണ്ടും മോഷണം: പരിസരവാസികൾക്ക്​ ആശങ്ക

കോഴിക്കോട്: ഗാന്ധിറോഡ് വെള്ളയിൽ പോസ്റ്റ് ഒാഫിസിന് സമീപം അടച്ചിട്ട വീട്ടിൽ മോഷണം. 'ഷാലറ്റിൽ' പ്രേമ സ്റ്റീഫ​െൻറ വീട്ടിലാണ് മോഷണം. മൂന്നരപവൻ സ്വർണാഭരണവും 34,000 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ വെള്ളയിൽ പൊലീസിൽ പരാതി നൽകി. ഒരേ കെട്ടിടത്തിൽ മുകളിലും താഴെയുമായി ബന്ധുക്കൾ താമസിക്കുന്ന വീടി​െൻറ താഴെ നിലയിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. താഴെനിലയിൽ താമസിക്കുന്ന േപ്രമ സ്റ്റീഫൻ രാത്രി 10.30ന് ശേഷം വീടടച്ച് ഉറങ്ങാനായി മുകൾനിലയിലെ ബന്ധുഗൃഹത്തിലേക്ക് കയറിയിരുന്നു. ഞായറാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് കള്ളൻകയറിയതായി കണ്ടത്. പുറകിലെ വാതിൽ തകർത്ത് അകത്ത് കയറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ളയിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. രണ്ടാഴ്ച മുമ്പ് തൊട്ടടുത്ത് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം നടന്നിരുന്നു. സമീപത്തെ പാലക്കണ്ടി ലെയിനിലും മോഷണ ശ്രമമുണ്ടായി. കാടുപിടിച്ച ഗാന്ധിറോഡ് കെ.എസ്.ഒ വളപ്പിൽ സാമൂഹികദ്രോഹികൾ തമ്പടിച്ചതായി നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് തൊട്ടടുത്ത വെള്ളയിൽ റെയിൽവേ സ്റ്റഷന് സമീപം ഉപയോഗിക്കാത്ത കിണറ്റിൽ യുവാവ് തൂങ്ങിമരിച്ചിരുന്നു. അലഞ്ഞുതിരിയുന്നവരുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി റെയിൽവേ സ്റ്റേഷൻ പരിസരവും റെയിലും മാറി. പൊലീസ് കർശനമായി ഇടപെടുന്നില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.