കോഴിക്കോടൻ പൈതൃകം വിനോദസഞ്ചാരികൾക്കായി ദൃശ്യവത്​കരിക്കണം

കോഴിക്കോടൻ പൈതൃകം വിനോദസഞ്ചാരികൾക്കായി ദൃശ്യവത്കരിക്കണം കോഴിക്കോട്: ജില്ലയിലെ വിനോദസഞ്ചാര വികസന സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ 'കോഴിക്കോടി​െൻറ വിനോദസഞ്ചാര വികസന സാധ്യതകൾ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുറമുഖ നഗരമെന്ന സ്ഥാനം കോഴിക്കോടിന് നഷ്ടപ്പെട്ടെന്നും കൊച്ചിയും മുംബൈയും വികസിച്ചപ്പോൾ കോഴിക്കോടിന് ആ നിലയിലുണ്ടായിരുന്ന പ്രൗഢി നഷ്ടപ്പെെട്ടന്നും ചരിത്ര ഗവേഷകനായ എം.ജി.എസ്. നാരായണൻ. 'കോഴിക്കോടി​െൻറ ചരിത്രവും സംസ്കാരവും' വിഷയം ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിലുള്ള സെമിനാറിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂതിരിയുടെ ഭരണകാലത്ത് രാജ്യതലസ്ഥാനമായിരുന്ന കോഴിക്കോടിന് ആ സ്ഥാനം നഷ്ടപ്പെടുകയും അതിേൻറതായ ഒരു സ്മാരകംപോലും ഇല്ലാതാവുകയും ചെയ്തു. കോഴിക്കോടി​െൻറ പൈതൃകമായ കോംട്രസ്റ്റ് കെട്ടിടം തകർന്നുവിഴുന്ന അവസ്ഥയിലായിട്ടും അതു പരിരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. തിരക്കുപിടിച്ച മോശം നഗരമായി കോഴിക്കോട് പരിണമിെച്ചന്നും അദ്ദേഹം പറഞ്ഞു. 12ാം നൂറ്റാണ്ടിൽ നിർമിച്ച മാനാഞ്ചിറ ഇന്നും നഗരത്തിലെ വറ്റാത്ത ജലേസ്രാതസ്സാണ്. മാനാഞ്ചിറയും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിലയിലല്ല. കോഴിക്കോടി​െൻറ ദൈർഘ്യമേറിയ കടൽക്കരയുടെ പൈതൃകം വിനോദസഞ്ചാരികൾക്കായി ദൃശ്യവത്കരിക്കാനുള്ള പരിശ്രമം ഉണ്ടാവണമെന്ന് ചരിത്രഗവേഷകൻ എം.ആർ. രാഘവവാര്യർ പറഞ്ഞു. പന്തിരാങ്കാവ് കൊടൽനടക്കാവിലെ മഹാശിലാ ശേഷിപ്പുകൾ, അത്തോളിയിലെ കുടക്കല്ല്, മുനിയറകൾ, പന്തലായനി കൊല്ലത്തെ കോളം കടപ്പുറം തുടങ്ങിയവ ചരിത്രവിദ്യാർഥികളും അധ്യാപകരും അറിഞ്ഞ് അനുഭവിക്കേണ്ട ചരിത്രശേഷിപ്പുകളാണ് എന്നും അദ്ദേഹം പറഞ്ഞു. മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മേധാവി പ്രഫ. എം.സി. വസിഷ്ഠ് മോഡറേറ്ററായി. ഡോ. ഒളിവർനൂൺ, കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. 'വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൽപന്നങ്ങളും' വിഷയത്തിൽ ജില്ല കലക്ടർ യു.വി. ജോസ് മോഡറേറ്ററായി. മലബാർ ചേബർ ഓഫ് േകാമേഴ്സ് പ്രസിഡൻറ് പി.വി. നിധീഷ് വിഷയം അവതരിപ്പിച്ചു. റോഷൻ കൈനടി, പി.പി. വിവേക്, വിനോദ് സിറിയക്, എൻ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 'വിനോദ സഞ്ചാര വികസനം, പ്രചാരണം, വിപണനം' വിഷയത്തിൽ എം.ആർ. ഹരി, ശങ്കർ, രവിശങ്കർ തുടങ്ങിയവർ സംസാരിച്ചു. 'ഉത്തരവാദിത്ത വിനോദസഞ്ചാരവും മാനവവിഭവശേഷി വികസനവും' വിഷയത്തിൽ ഡോ. ബി. വിജയകുമാർ മോഡറേറ്ററായി. കെ. രൂപേഷ് കുമാർ, പി.പി. ഭാസ്കരൻ, പ്രഫ. കെ. ശ്രീധരൻ, ആർ. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.