അവകാശ സംരക്ഷണത്തിനുവേണ്ടി സിനിമയിൽ വനിത കൂട്ടായ്മ ഉണ്ടായത് കേരളത്തി​െൻറ ഗതികേട്- ^സി.കെ. ജാനു

അവകാശ സംരക്ഷണത്തിനുവേണ്ടി സിനിമയിൽ വനിത കൂട്ടായ്മ ഉണ്ടായത് കേരളത്തി​െൻറ ഗതികേട്- -സി.കെ. ജാനു കോഴിക്കോട്: സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ സിനിമയിൽ വനിത പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നത് കേരളത്തി​െൻറ ഗതികേടായാണ് കാണേണ്ടതെന്ന് ജെ.ആർ.എസ് ചെയര്‍പേഴ്‌സൻ സി.കെ. ജാനു പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ ആരായാലും നടപടിയെടുക്കണം. സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ സ്ത്രീകൂട്ടായ്മ ഉയര്‍ന്നുവരും. ഇത്തരം അക്രമങ്ങളില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്ന സ്ഥലത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ശക്തമായ ഭൂസമരത്തിന് വരുംനാളുകളില്‍ കേരളം സാക്ഷിയാകും. കേരളത്തില്‍ ആവശ്യത്തിന് ഭൂമിയുണ്ട്. ഇത് വിതരണം ചെയ്യുന്നതിന് സര്‍ക്കാറിനെ തീരുമാനമെടുപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റമുണ്ടാവും. ഗോത്രമഹാസഭയും ജെ.ആർ.എസും ചേര്‍ന്നുള്ള സമരത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒന്നിച്ചുനിന്നുള്ള വ്യത്യസ്തമായ സമരങ്ങളാകും ഉണ്ടാകുകയെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.