പടം............ എ.ബി.വി.പി കലക്ടറേറ്റ് മാര്‍ച്ചിൽ ലാത്തിവീശലും കണ്ണീർവാതക പ്രയോഗവും കോഴിക്കോട്: സ്വാശ്രയ കോളജ് ഫീസ് വർധനയിലും കേരള സാങ്കേതിക സര്‍വകലാശാല വിദ്യാർഥികളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് അഖില ഭാരതീയ വിദ്യാർഥി പരിഷത് (എ.ബി.വി.പി) ജില്ല സമിതി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ആക്രമണം. കലക്ടറേറ്റ് കവാടത്തിൽ മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ തിരിയുകയായിരുന്നു. തുടർന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. എ.ബി.വി.പി ദേശീയ നിര്‍വാഹക സമിതി അംഗം കെ.ബി. വരുണ്‍പ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ ഡി.എസ്. അഭിരാം, ഷാജി, അര്‍ജുൻ, അഭിലാഷ്, സുബിത്ത് എന്നിവർക്ക് മർദനമേറ്റതായി നേതാക്കൾ പറഞ്ഞു. അഭിരാം, വരുണ്‍ പ്രസാദ്, അര്‍ജുന്‍ എന്നിവരെ ലാത്തികൊണ്ട് കുത്തി റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റിയെന്നാണ് പരാതി. നേതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പൊലീസ് എറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ പതിച്ച് ന്യൂസ്-18 സീനിയര്‍ കാമറാമാന്‍ വിനോദ് കുമാറിന് കാലിന് പരിക്കേറ്റു. വിനോദിനെ സ്വകാര്യ ആശുപത്രിയിലാക്കി. എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ല ജോയൻറ് കണ്‍വീനര്‍ ഹരികൃഷ്ണന്‍, ജില്ല സമിതി അംഗം മിഥുന്‍ലാൽ, കേദാര്‍നാഥ്, വി.ടി. വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.