കെ. സുധാകര​നെതി​െ​ര കേസെടുക്കണമെന്ന്​ സി.പി.എം

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസുൾപ്പെടെ പ്രമാദമായ കേസുകൾ അട്ടിമറിക്കാൻ പരസ്യമായി രംഗത്തുവന്ന കോൺഗ്രസ് നേതാവ് കെ. സുധാകര​െൻറ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പ്രമുഖ കോൺഗ്രസ് നേതാക്കളും ബന്ധുക്കളുമെല്ലാം ചേർന്നതാണ് നെഹ്റു ഗ്രൂപ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ. ഇവരുടെ നേതൃത്വത്തിലുള്ള കോളജ് ക്രൂരവും, നിന്ദ്യവുമായ വിദ്യാർഥി വേട്ടയുടെ കേന്ദ്രമാെണന്ന് ജിഷ്ണുവി​െൻറ മരണത്തെ തുടർന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രൂരതകൾക്കെല്ലാം നേതൃത്വം നൽകിയ കോളജ് അധികൃതരെ സംരക്ഷിക്കുന്ന അപഹാസ്യമായ നിലപാടാണ് പ്രമുഖരായ ചില കോൺഗ്രസ് നേതാക്കൾ ആദ്യഘട്ടംമുതൽ സ്വീകരിച്ചത്. ജിഷ്ണു പ്രണോയ് സംഭവത്തിൽ തുടക്കം മുതൽ കോൺഗ്രസ് നേതൃത്വം കൈെക്കാണ്ട വഞ്ചനപരമായ ഇരട്ടത്താപ്പി​െൻറ തുടർച്ചയായേ കെ. സുധാകര​െൻറ ഇപ്പോഴത്തെ നീക്കത്തെ കാണാനാവൂ. വി.എം. സുധീരനും ചെന്നിത്തലയുമടക്കം നേതാക്കൾ സുധാകര​െൻറ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായ നീക്കത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.